ഒരു പിടി ഓർമകളും വാടിയ പൂക്കളും

അച്ഛമ്മേ ... എന്തിനാ എന്നെ വിട്ടു പോയത്? എന്നെ ഇഷ്ടമല്ലായിരുന്നു അല്ലെ? എനിക്ക് അച്ച്ചമ്മയോടുള്ള ഇഷടം കുറഞ്ഞു പോയി എന്ന് തോന്നിത്തുടങ്ങിയിരുന്നു അല്ലെ? അവസാനങ്ങൾ അടുത്തപ്പോൾ ഞാൻ ഇല്ലായിരുന്നു അല്ലെ? ഞാൻ പറഞ്ഞതല്ലേ ഞാൻ ഉടനെ വരുമെന്ന്? വന്നു കാണുമെന്ന്? പകുതി ബോധവുമായി കിടക്കുമ്പോൾ അച്ഛമ്മക്ക് ഞാൻ നെറ്റിമേൽ തന്ന ഒരു പിടി ഉമ്മകൾ സാക്ഷി; എനിക്ക് തരാൻ സ്നേഹം മാത്രം ബാക്കി...... അച്ഛമ്മ ഉള്ളത് കൊണ്ട് മാത്രം ഞാൻ സ്നേഹിക്കപ്പെട്ടവളായി. എനിക്ക് കൊതി തോന്നുന്നതെല്ലാം ഞാൻ കഴിച്ചു... ഞാൻ കരയുമ്പോൾ, എന്റെ കരച്ചിൽ കണ്ട് വിഷമം തോന്നി കരയുന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ, അച്ഛമ്മ. എന്റെ കണ്ണീർ തുടച്ചു തന്ന് മുഖം കഴുകി തരുമ്പോൾ, എത്ര മ്രുദുവായവ എന്ന് ഞാൻ ആശ്ച്ചര്യപ്പെടാറുള്ള അച്ഛമ്മയുടെ കൈവെള്ള ഒരിക്കൽ കൂടി കൈയിലെടുത്തു മുഖം അമർത്തി കരയണം എനിക്ക്. കരഞ്ഞു തീർക്കണം എനിക്ക്. എന്റെ കൈ പിടിച്ചു ഡാൻസ് ക്ലാസ്സിലേക്ക് എന്നെ കൊണ്ടുപോയിരുന്ന അച്ഛമ്മ. എന്റെ പല്ല് പറിചപ്പോൾ വേദന കൊണ്ട് പുളഞ്ഞ എനിക്ക് ഐസ് ക്രീം വാങ്ങി തന്ന എന്റെ അച്ഛമ്മ. ഞാൻ സ്കൂൾ വിട്ടു വരുന്നതും കാത്ത് എന്തെങ്കിലും പലഹാ...